തിരുവനന്തപുരം മെഡിക്കൽ കോളേജ് കോമ്പൗണ്ടിനുള്ളിൽ സ്ഥിതിചെയ്യുന്ന RCC , ശ്രീചിത്ര, മെഡിക്കൽകോളേജിന്റെ വിവിധ വിഭാഗങ്ങൾ,SAT തുടങ്ങിയ ആശുപത്രികളിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും എല്ലാ ഞായറാഴ്ചകളിലും, വിശേഷ ദിവസങ്ങളിലും, ഹർത്താൽ ദിവസങ്ങളിലും മുടങ്ങാതെ പ്രഭാതഭക്ഷണം നൽകിവരുന്നു. സാധാരണ ഞായറാഴ്ചകളിൽ ഏകദേശം 400 പേർക്കുള്ള ഭക്ഷണവും. വിശേഷ ദിവസങ്ങളിലും ഹർത്താൽ ദിനങ്ങളിലും കൂടുതൽ പേർക്കുള്ള ഭക്ഷണവുമാണ് നൽകിവരുന്നത്. ജീവിക്കുവാൻ മാർഗ്ഗമില്ലാതെ രണ്ടു ചെറിയ കുഞ്ഞുങ്ങളുമായി ഒരു ഘട്ടത്തിൽ ജീവിതം അവസാനിപ്പിക്കുവാൻ വരെ ശ്രമിച്ച സരസ്വതി എന്ന സഹോദരിയെയും കുഞ്ഞുങ്ങളെയും രണ്ടു വർഷങ്ങൾക്ക് മുൻപ് Blood4Life ചാരിറ്റബിൾ ട്രസ്റ്റ് ഏറ്റെടുക്കുകയും കഴിഞ്ഞ ഒരു വർഷമായി Blood4Life സംഘടന നടത്തുന്ന അന്നദാനങ്ങൾക്കുള്ള ഭക്ഷണം തനിയെ പാചകം ചെയ്തു നൽകുന്നതിലൂടെ കിട്ടുന്ന വരുമാനത്തിൽ നിന്നും ജീവിതം തിരിച്ചുപിടിക്കുകയും ചെയ്ത സരസ്വതിയുടെയും മക്കളുടെയും ജീവിതം കൂടിയാണ് Blood4Life സംഘടനയിലൂടെ നടത്തപ്പെടുന്ന സ്നേഹവിരുന്നുകൾ. സ്പോൺസർഷിപ്പ് ലഭിക്കുന്നതനുസരിച്ച് നടത്തപ്പെടുന്ന പതിവ് അന്നദാനങ്ങളോടൊപ്പം അനാഥാലയങ്ങളിലും പലപ്പോഴും ഭക്ഷണം നൽകാറുണ്ട്. നിങ്ങളുടെയോ പ്രിയപ്പെട്ടവരുടെയോ ജന്മദിനങ്ങൾ🎉🎊🎂,നിങ്ങളുടെ പ്രിയപ്പെട്ടവരുടെ ഓർമ്മദിനങ്ങൾ,🕌🛕⛪️ വിവാഹവാർഷികങ്ങൾ👨❤️💋👨 തുടങ്ങിയ അവസരങ്ങളിൽ അന്നദാനപുണ്യമായി സ്നേഹവിരുന്ന് ബുക്ക് ചെയ്യാവുന്നതാണ്.